കോവിഡിന് മരുന്ന് കണ്ടെത്തി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം
Top News

കോവിഡിന് മരുന്ന് കണ്ടെത്തി റഷ്യ; മനുഷ്യരിലെ പരീക്ഷണം വിജയകരം

വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യ അറിയിച്ചു.

By News Desk

Published on :

റഷ്യ: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തി റഷ്യ. വൈറസിനെതിരായ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യ അറിയിച്ചു. ലോകത്ത് ആദ്യമായാണ് കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ വിജയകരമാകുന്നത്. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. മരുന്ന് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷിച്ചത്.

പരീക്ഷണത്തിന് വിധേയരായവരുടെ ആദ്യസംഘം അടുത്ത ബുധനാഴ്ച ആശുപത്രി വിടും. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി മുപ്പത് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തി 94,000ത്തിലധികം ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത

Anweshanam
www.anweshanam.com