തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്
Top News

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് നിയന്ത്രണങ്ങളില്‍ മാറ്റം. അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും നടത്തുക.

By News Desk

Published on :

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് നിയന്ത്രണങ്ങളില്‍ മാറ്റം. അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും നടത്തുക. സമീപത്തെ പലചരക്ക്, പാല്‍, പച്ചക്കറി, മരുന്ന് കടയില്‍ പോകാം. എന്നാല്‍ സാക്ഷ്യപത്രം നിര്‍ബദ്ധമായും വേണം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. ജില്ലയില്‍ 10 ജനകീയ ഹോട്ടലുകളും തുറക്കും. മെഡി. കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അനാവശ്യമായി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കും. ജനങ്ങളുടെ സഹകരണത്തോടെ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസിലെത്താതെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് ഭരണം നിയന്തിക്കുന്നത്. രോഗവ്യാപനം രൂക്ഷമാക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളും പൂര്‍ണമായും അടച്ചിട്ട് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കി തുടങ്ങി. രാവിലെ ആറുമണിക്ക് മുന്‍പേ തന്നെ നഗരത്തിലേക്കുള്ള റോഡുകളുടെ അതിര്‍ത്തിയിയില്‍ ബാരിക്കേഡ് വെച്ച് പ്രവേശനം തടഞ്ഞിരുന്നു. വളരെ അവശ്യമുള്ളവരെ മാത്രമാണ് കടത്തിവിട്ടിരുന്നത്. വളരെ അവശ്യമുള്ളവരെ മാത്രമാണ് കടത്തിവിട്ടത് .

പൊലീസ് നടപടി കര്‍ശനമാക്കിയതോടെ റോഡുകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞുനിന്നു. സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കുകയാണ്. ആരോഗ്യവകുപ്പും ആഭ്യന്തരവകുപ്പും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.സി ബസുകള്‍ ഉള്‍പ്പടെ പൊതുഗതാഗതം നിര്‍ത്തി. ബസ് സ്റ്റാന്‍ഡുകള്‍ അടച്ചു. ആവശ്യക്കാരെന്ന് ഉറപ്പാക്കുന്നവരെ മാത്രം സഞ്ചരിക്കാന്‍ അനുവദിക്കുന്നുണ്ട്. അനാവശ്യമായി നഗരത്തിലിറങ്ങിയവരുടെ വാഹനങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി തടഞ്ഞു .പുറത്തിറങ്ങിയാല്‍ കേസെടുത്ത് വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഡിപിപി മുന്നറിയിപ്പു നല്‍കി.

തിരുവനന്തപുരത്ത് രോഗവ്യാപനം രൂക്ഷമായതോടെ നടപ്പാക്കി തുടങ്ങിയ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ലക്ഷ്യം ആദ്യ ദിവസം തന്നെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ ശ്രമം. അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിക്കാം, നമ്പര്‍ 9497900999. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101

Anweshanam
www.anweshanam.com