കടുത്ത പ്രതിസന്ധി: തയ്യാറെടുപ്പ് വേണമെന്ന് ആർബിഐ
Top News

കടുത്ത പ്രതിസന്ധി: തയ്യാറെടുപ്പ് വേണമെന്ന് ആർബിഐ

വരാനിരിക്കുന്ന സാമ്പത്തിക ഞെരുക്കങ്ങൾ നേരിടാൻ തയ്യാറാകണമെന്നു് പൊതു - സ്വകാര്യ മേഖല ബാങ്കുകളോട് ആർബിഐ ഗവർണർ ശശികാന്ത് ദാസ്.

By News Desk

Published on :

മുംബൈ: കൊറോണക്കാലം സാമ്പത്തികവസ്ഥയുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇതിനെ നേരിടാനുതുകുന്ന പദ്ധതിയും ഒപ്പം വേണ്ടത്ര മൂലധനവും സജ്ജമാക്കേണ്ട സമയമാണിതെന്നു രാജ്യത്തെ ബാങ്ക് മാനേജ്മെൻ്റുകളോട് ആർബിഐ ഗവർണർ പറഞ്ഞു - എൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് (ജുലായ് 11 ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്യവെയാണ് ബാങ്കുകൾക്കുള്ള നിർദ്ദേശങ്ങൾ ഗവർണർ മുന്നോട്ടുവച്ചത്. കൊവിഡാനാനന്തരം സാമ്പത്തിക സ്ഥിതി ദുർബ്ബലപ്പെടാനിടയുണ്ട്.

കൊവിഡുക്കാലത്തെ മൂലധനചോർച്ചയും നിഷ്ക്രിക്രിയ ആസ്തികളുടെ പെരുക്കവും രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കും. അതിനാൽ മുന്നൊരുക്കങ്ങൾക്ക് മുൻതുക്കം നൽകണമെന്ന് ആർബിഐ ഗവർണർ ബാങ്കിങ് മാനേജ്മെൻ്റകളെ ഉദ്ബോധിപ്പിച്ചു.

Anweshanam
www.anweshanam.com