രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി; ഇന്ന് വീണ്ടും കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം
Top News

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി; ഇന്ന് വീണ്ടും കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ന് വീണ്ടും കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും.

By News Desk

Published on :

രാജസ്ഥാന്‍: കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കെ ഇന്ന് വീണ്ടും കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. രാവിലെ പത്തിനാണ് യോഗം ചേരുക. സച്ചിന്‍ പൈലറ്റിന് ഒരവസരം കൂടി നല്‍കാനാണ് യോഗമെന്ന് കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് യോഗത്തിനെത്തുമോ എന്ന് വ്യക്തമല്ല. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇതിന്റെ ഭാഗമായാണ് വീണ്ടും നിയമസഭാകക്ഷി യോഗം വിളിച്ചത്.

നേരത്തെ 17 പേര്‍ ഒപ്പമുണ്ട് എന്നറിയിച്ച സച്ചിന്‍ പൈലറ്റ് നിലവില്‍ 30 പേര്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെ 12 പേരുടെ പിന്തുണ മാത്രമാണ് സച്ചിന്‍ പൈലറ്റിനുള്ളതെന്ന് ഗെഹ്ലോട്ട് പറയുന്നു. തര്‍ക്ക പരിഹാരത്തിനായി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കളും ജയ്പുരില്‍ തുടരുന്നുണ്ട്.

Anweshanam
www.anweshanam.com