യോഗത്തില്‍ പങ്കെടുക്കില്ലെന്ന് 30 എംഎല്‍എമാര്‍;  കലങ്ങിമറിഞ്ഞ് രാജസ്ഥാന്‍ രാഷ്ട്രീയം
Top News

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് 30 എംഎല്‍എമാര്‍; കലങ്ങിമറിഞ്ഞ് രാജസ്ഥാന്‍ രാഷ്ട്രീയം

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎല്‍എമാര്‍.

By News Desk

Published on :

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സച്ചിന്‍ പൈലറ്റിനെ പിന്തുണക്കുന്ന 30 എംഎല്‍എമാര്‍. ഇതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. തനിക്കൊപ്പം 30 കോണ്‍ഗ്രസ് എംഎല്‍എമാരും ഏതാനും സ്വതന്ത്ര എംഎല്‍എമാരും ഉണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. ഇന്ന് നടക്കുന്ന എംഎല്‍എമാരുടെ യോഗത്തിലും താനും ഒപ്പമുള്ള എംഎല്‍എമാരും പങ്കെടുക്കില്ലെന്നാണ് നിലപാട്. ഇതോടെ സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യുമെന്ന അഭ്യൂഹം ശക്തമായി.

Anweshanam
www.anweshanam.com