ഗലോട്ട് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി
Top News

ഗലോട്ട് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി

ഭൂരിപക്ഷം നിലനിറുത്താനുള്ള അംഗസംഖ്യയുണ്ടെന്ന അവകാശവാദത്തിൽ തന്നെയാണ് ഗലോട്ട് സർക്കാർ

By News Desk

Published on :

ജയ്‌പൂർ: രാജസ്ഥാനിലെ അശോക് ഗലോട്ട് സർക്കാരിൻ്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സംസ്ഥാന ബിജെപി യൂണിറ്റ് അറിയിച്ചതായി എഎൻഐ റിപ്പോർട്ട്. അതേസമയം ഭൂരിപക്ഷം നിലനിറുത്താനുള്ള അംഗസംഖ്യയുണ്ടെന്ന അവകാശവാദത്തിൽ തന്നെയാണ് ഗലോട്ട് സർക്കാർ.

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്ത് സച്ചിൻ പൈലറ്റിനെ അവരോധിക്കേണ്ടതായിരുന്നു. പകരം ഗലോട്ടിനെ മുഖ്യമന്ത്രിയാക്കി. ഇതാണ് കോൺഗ്രസിനള്ളിൽ അധികാര തർക്കത്തിന് വഴിയൊരുക്കിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സതിശ് പൂനിയ എഎൻഐയോട് പറഞ്ഞു.

ഇതിനിടെ ഗലോട്ട് - സച്ചിൻ തർക്കം കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി സച്ചിൻ പൈലറ്റ് ബിജെ പി പാളയത്തിലെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെടുകയാണ്.

Anweshanam
www.anweshanam.com