വികലാംഗര്‍ക്ക് സൗജന്യമായി റേഷന്‍ നല്‍ണം; ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
Top News

വികലാംഗര്‍ക്ക് സൗജന്യമായി റേഷന്‍ നല്‍ണം; ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

വികലാംഗരായ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.

By News Desk

Published on :

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വികലാംഗരായ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. അഭിഭാഷകരായ സന്തോഷ് കുമാര്‍ റുങ്ത, പ്രതിതി രുങ്ത എന്നിവരാണ് ഹര്‍ജി നല്‍കിയത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷന്‍ 38 പ്രകാരം കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കിയതുപോലെ വികലാംഗരായ പാവപ്പെട്ടവര്‍ക്കും റേഷന്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഗാരിബ് അന്ന കല്യാണ്‍ യോജനയുടെ കീഴിലുള്ള യുഡിഐഡി കാര്‍ഡുള്ളവരെയും റേഷന്‍ കാര്‍ഡ് ഇല്ലാത്ത എല്ലാ വികലാംഗരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈകല്യമുള്ളവരെ അന്ത്യോദയ അന്ന യോജന പദ്ധതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജലന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.

Anweshanam
www.anweshanam.com