Top News

ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ ലോ​ക സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി: നരേന്ദ്രമോദി

സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ ല​ഡാ​ക്കി​ലെ നി​മു​വി​ല്‍ സൈ​നി​ക​രെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ഭൂ​വി​സ്തൃ​തി കൂ​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ ലോ​ക സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 11000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള അ​തി​ര്‍​ത്തി പോ​സ്റ്റാ​യ ല​ഡാ​ക്കി​ലെ നി​മു​വി​ല്‍ സൈ​നി​ക​രെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കിൽ സന്ദർശനം നടത്തിയത്.

ഭൂവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്ന ശ​ക്തി​ക​ള്‍ ഇ​ല്ലാ​താ​കു​ക​യോ പി​ന്നോ​ട്ടു​പോ​കു​ക​യോ ചെ​യ്യും. അ​താ​ണ് ലോ​ക​ത്തി​ന്‍റെ അ​നു​ഭ​വമെന്ന് മോ​ദി സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ പറഞ്ഞു. രാ​ജ്യ​ങ്ങ​ളു​ടെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കു​ന്ന കാ​ലം ക​ഴി​ഞ്ഞു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ യു​ഗ​മാ​ണ് - മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൈ​ന്യ​ത്തി​ന്‍റെ ധൈ​ര്യം മ​ല​നി​ര​ക​ളേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. നി​ങ്ങ​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന മ​ല​നി​ര​ക​ളേ​ക്കാ​ള്‍ ഉ​യ​ര​ങ്ങ​ളി​ലാ​ണ്‌ നി​ങ്ങ​ളു​ടെ ധൈ​ര്യം. നി​ങ്ങ​ളും നി​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കാ​ണി​ച്ച ധൈ​ര്യം ഇ​ന്ത്യ​യു​ടെ ശ​ക്തി സം​ബ​ന്ധി​ച്ച്‌ ലോ​ക​ത്തി​നു​ള്ള സ​ന്ദേ​ശ​മാ​യി. വീ​ര​മൃ​ത്യു​വ​രി​ച്ച 14 സൈ​നി​ക​രു​ടെ ധൈ​ര്യം എ​ല്ലാ​യി​ട​ത്തും സം​സാ​രി​ക്കും. നി​ങ്ങ​ളു​ടെ ധീ​ര​ത​യു​ടെ​യും വീ​ര്യ​ത്തി​ന്‍റേ​യും ക​ഥ​ക​ള്‍ രാ​ജ്യ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും പ്ര​തി​ധ്വ​നി​ക്കു​ന്നു- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ശ്രീ​കൃ​ഷ്ണ​ന്‍റെ പു​ല്ലാ​ങ്കു​ഴ​ലി​നോ​ട് പ്രാ​ര്‍​ഥി​ക്കു​ന്ന അ​തേ ഞ​ങ്ങ​ള്‍ സു​ദ​ര്‍​ശ​ന ച​ക്ര​ത്തെ വ​ഹി​ക്കു​ന്ന ശ്രീ​കൃ​ഷ്ണ​നെ ആ​രാ​ധി​ക്കു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി നി​ല​നി​ല്‍​ക്കു​ന്നു. പക്ഷേ, രാ​ജ്യം സം​ര​ക്ഷി​ക്കാ​ന്‍ ന​മ്മ​ള്‍ മ​ടി​ക്കി​ല്ല. ഗാ​ല്‍‌​വാ​ന്‍‌​വാ​ലി​യി​ല്‍ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ധീ​ര​രാ​യ സൈ​നി​ക​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ലഡാക്കിൽ പ​റ​ഞ്ഞു.

Anweshanam
www.anweshanam.com