അതിര്‍ത്തിയിലെ ചൈനയുടെ പിന്മാറ്റം നിരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം
Top News

അതിര്‍ത്തിയിലെ ചൈനയുടെ പിന്മാറ്റം നിരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ഗാല്‍വനില്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിറകോട്ട് പോയി. അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ധാരണ

By News Desk

Published on :

ലഡാക്ക്: അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഇന്ത്യയും ചൈനയും പിന്മാറ്റത്തിന് ധാരണയായതോടെ താല്‍ക്കാലിക നിര്‍മ്മിതികള്‍ പൊളിച്ച് നീക്കി ചൈന. ഗാല്‍വനില്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിറകോട്ട് പോയി. അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്മാറ്റത്തിന് ധാരണ ആയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സൈന്യം കരുതലോടെയാണ് ഇരിക്കുന്നത്.

രണ്ട് മാസങ്ങളോളം നീണ്ട സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ നിന്നും പിന്മാറാനുളള ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചൈനീസ് പിന്മാറ്റത്തിന് വേഗത കൂടിയത്. ചൈനീസ് സൈന്യത്തിന്റെ വാഹനങ്ങള്‍ തിരികെ പോകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സന്തോഷിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 1.5 കിലോമീറ്ററാണ് ചൈനീസ് സൈന്യം പിന്നോട്ട് പോയിരിക്കുന്നത്. ഇന്ത്യന്‍ സൈന്യവും കുറച്ച് പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ അവര്‍ തിരികെ വരാമെന്നും കാര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Anweshanam
www.anweshanam.com