ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലുകള്‍; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
Top News

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലുകള്‍; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. 

By News Desk

Published on :

ന്യൂ ഡല്‍ഹി: ഉത്തർപ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികൾ ഇതിനിടെ വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതില്‍ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

വികാസ് ദുബെയും കൊല്ലപ്പെട്ടേക്കാം എന്ന ആശങ്കയും ഹര്‍ജിക്കാരന്‍ പ്രകടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ദുബെ കൊല്ലപ്പെടുകയും ചെയ്തു. പോലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്നാണ് വിശദീകരണം. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കാൺപൂ‌ർ ന​ഗരത്തിൽ നിന്ന് 17 കിലോമീറ്റ‌ർ അകലെയുള്ള ബാരാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാ‌ർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂരിലെ ഹൈലാൻ്റ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയിരുന്നു.

Anweshanam
www.anweshanam.com