
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്മാന് ഖുര്‍ഷിദ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള അതൃപ്തി പരസ്യമായി രേഖപ്പെടുത്തി രംഗത്തെത്തിയ സച്ചിന് പൈലറ്റിന്റെ തീരുമാനത്തില്‍ നടുക്കവും ആശങ്കയു൦ അദ്ദേഹം രേഖപ്പെടുത്തി.
രാജസ്ഥാനില്‍ അരങ്ങേറുന്ന രാഷ്ട്രീയ നീക്കങ്ങള്‍ കാണുമ്പോള്‍ അതിയായ ദു:ഖമുണ്ടെന്നാണ് സല്മാന് ഖുര്‍ഷിദ് പ്രതികരിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന രാജേഷ് പൈലറ്റിന്റെ മകനാണ് ഈ"ചുഴി"യില്പ്പെട്ടിരിക്കുന്നത് എന്നതാണ് തന്നെ ഏറെ വിഷമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മള് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ വെച്ച് നോക്കുമ്പോള്‍ വ്യക്തിപരമായ ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം എത്രയോ നിസാരമാണെന്നും നമുക്ക് നമ്മുടെ കാഴ്ചപ്പാടുകളും ഊര്‍ജ്ജവും വീണ്ടെടുക്കാമെന്നുമായിരുന്നു സല്മാന് ഖുര്‍ഷിദ് ട്വിറ്ററില്‍ കുറിച്ചത്.