വന്ന വിധിപോലെ അനുകൂലമായിരിക്കും ഇനി വരാനുള്ളതും, സത്യം ഓരോന്നും പുറത്തുവരും: പിസി തോമസ്

വന്ന വിധിപോലെ അനുകൂലമായിരിക്കും ഇനി വരാനുള്ളതും, സത്യം ഓരോന്നും പുറത്തുവരും: പിസി തോമസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വിശ്വാസികൾക്കും വിശ്വാസത്തിനും അനുകൂലമാണെന്ന് പിസി തോമസ്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വിശ്വാസികൾക്കും വിശ്വാസത്തിനും അനുകൂലമാണെന്നും, അടുത്തു വരാൻ പോകുന്ന സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളും വിധികളും എല്ലാം അപ്രകാരം തന്നെ ആവും എന്നും കേരള കോൺഗ്രസ്സ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവുമായ പിസി തോമസ്.

വിശ്വാസികളുടെ തീരുമാനത്തിനെതിരെ നിലകൊണ്ട അവിശ്വാസികൾ നേതൃത്വം നൽകുന്ന ഒരു സർക്കാർ എതിരെ നിന്നെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി തന്നെ ആ എതിർപ്പ് തള്ളിക്കളഞ്ഞു. അതേറെ സ്വാഗതാർഹമാണെന്നും ഇനി അടുത്തുതന്നെ വരാൻ പോകുന്ന പല തീരുമാനങ്ങളും അവിശ്വാസികളുടെ കള്ള നീക്കങ്ങൾക്ക് എതിരായിരിക്കും എന്നും തോമസ് പറഞ്ഞു. സ്വർണ്ണക്കടത്ത് ഇടപാടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് തോമസ് ഇപ്രകാരം പറഞ്ഞത്.

താമസിയാതെ സത്യം ഓരോന്നും പുറത്തുവരും. മുഖ്യമന്ത്രിയുടെ 'ചർച്ചക്കാരനെ' ചോദ്യം ചെയ്തു കഴിയുമ്പോൾ കള്ളക്കടത്ത് കള്ളക്കളികൾ മുഴുവൻ കണ്ടെത്തും. അതോടെ അഴിമതികൾ ധാരാളം കാട്ടി എല്ലാവരെയും വെല്ലു വിളിച്ചു കൊണ്ടിരുന്ന അവിശ്വാസ നായകൻ ഉൾപ്പെടെ ചില പ്രധാനികൾ കുടുങ്ങുമെന്നും പിസി തോമസ് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com