വിദേശകാര്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ്

പാകിസ്താന്‍ വിദേശകാര്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു.
വിദേശകാര്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ്

ഇസ്ലാമാബാദ്: പാകിസ്താന്‍ വിദേശകാര്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഡോ. സഫര്‍ മിശ്രയ്ക്ക് കോവിഡ് രോഗ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിലാക്കി. ഇദ്ദേഹം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവും ചികിത്സയിലാണ്. പാകിസ്താനില്‍ ഇതുവരെ 2,31,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com