പത്​മനാഭ സ്വാമി ക്ഷേത്രത്തി​​​ന്റെ ഭരണം താൽകാലിക സമിതിക്ക്​; രാജകുടുംബത്തിന് അധികാരം
Top News

പത്​മനാഭ സ്വാമി ക്ഷേത്രത്തി​​​ന്റെ ഭരണം താൽകാലിക സമിതിക്ക്​; രാജകുടുംബത്തിന് അധികാരം

ഭരണം താൽകാലിക സമിതിക്ക്​ കൈമാറിയ സുപ്രീം കോടതി ക്ഷേത്രത്തിൻ മേലുള്ള തിരുവിതാംകൂർ രാജകുടുംബത്തി​ന്റെ അധികാരവും അംഗീകരിച്ചു

By News Desk

Published on :

ന്യൂഡൽഹി: തിരുവനന്തപുരം പത്​മനാഭ സ്വാമി ക്ഷേത്രത്തി​​​ന്റെ ഭരണം താൽകാലിക സമിതിക്ക്​ കൈമാറി സുപ്രീംകോടതിയുടെ ഉത്തരവ്​. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ അ​ന്തി​മ വാ​ദം കേ​ൾ​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ ഹർജിയിലാണ് ​ജ​സ്​​റ്റി​സു​മാ​രാ​യ യു.​യു. ല​ളി​ത്, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രടങ്ങുന്ന ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

ഭരണം താൽകാലിക സമിതിക്ക്​ കൈമാറിയ സുപ്രീം കോടതി ക്ഷേത്രത്തിൻ മേലുള്ള തിരുവിതാംകൂർ രാജകുടുംബത്തി​ന്റെ അധികാരവും അംഗീകരിച്ചു. ജില്ലാ ജഡ്​ജി അധ്യക്ഷനായ സമിതിയാവും ക്ഷേത്രത്തി​​​ന്റെ ഭരണം തൽകാലികമായി നടത്തുക. പുതിയ സമിതി വരുന്നത്​ വരെ താൽകാലിക സമിതിക്ക്​ ഭരണം നടത്താം എന്നതാണ് സുപ്രീം കോടതി നിർദേശം.

ക്ഷേ​ത്ര നി​യ​ന്ത്ര​ണ​വും ആ​സ്​​തി​യും ന​ട​ത്തി​പ്പും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന 2011ലെ ​കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രാ​യ അ​പ്പീ​ലു​ക​ളാ​ണ്​ സു​പ്രീം​കോ​ട​തി​ പരിഗണിച്ചത്. എ​ല്ലാ നി​ല​വ​റ​ക​ളും തു​റ​ന്ന്​ ആ​സ്​​തി​യു​ടെ ക​ണ​ക്കെ​ടു​ക്കു​ക​യും, മ്യൂ​സി​യ​മു​ണ്ടാ​ക്കി സ്വ​ർ​ണ​ശേ​ഖ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോട​തി വി​ധി​ച്ചി​രു​ന്നു. ഈ ​വി​ധി​ക്കെ​തി​രെ രാ​ജ​കു​ടും​ബ​മാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നേരത്തെ, കോ​ട​തി നി​യോ​ഗി​ച്ച സം​ഘം മ​റ്റ്​ അ​ഞ്ചു നി​ല​വ​റ​യും തു​റ​ന്ന്​ അ​തി​ലു​ള്ള ശേ​ഖ​ര​ത്തി​​ന്‍റെ ക​ണ​ക്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ബി ​നി​ല​വ​റ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. നി​ല​വ​റ തു​റ​ക്കു​ന്ന​ത്​ ദോ​ഷ​മാ​ണെ​ന്ന വി​ശ്വാ​സ സ​ങ്ക​ൽ​പ​മാ​ണ്​ രാ​ജ​കു​ടും​ബം മു​ന്നോ​ട്ടു വെ​ച്ച​ത്.

Anweshanam
www.anweshanam.com