സ്വര്‍ണ്ണക്കടത്ത് സിബിഐ അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതി കേന്ദ്രം: രമേശ്‌ ചെന്നിത്തല
Top News

സ്വര്‍ണ്ണക്കടത്ത് സിബിഐ അന്വേഷിക്കണ൦, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതി കേന്ദ്രം: രമേശ്‌ ചെന്നിത്തല

ഐ.ടി സെക്രട്ടറിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By News Desk

Published on :

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവ ഗൗരതരമാണെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും, കേസില്‍ ഐ.ടി സെക്രട്ടറിയുടെ ഇടപെടല്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ നുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കോൺസുലേറ്റിലെ പി.ആർ.ഒ. എന്നറിയപ്പെട്ടിരുന്ന സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.

Anweshanam
www.anweshanam.com