കോവിഡ് തിരിച്ചറിയാത്തതിനാല്‍ ചികില്‍സ വൈകി; സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
Top News

കോവിഡ് തിരിച്ചറിയാത്തതിനാല്‍ ചികില്‍സ വൈകി; സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് മരണം ഇതോടെ 29 ആയി.

By News Desk

Published on :

പെരുമ്പാവൂര്‍: എറണാകുളത്ത് കോവിഡ് മരണം. ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ പൊന്നമ്പിള്ളില്‍ ബാലകൃഷ്ണന്‍(79) ആണ് മരിച്ചത്. കോവിഡ് തിരിച്ചറിയാത്തതിനാല്‍ ചികില്‍സ വൈകിയിരുന്നു. സംസ്ഥാനത്ത് കോവിഡ് മരണം ഇതോടെ 29 ആയി.

കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തിൽ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണൻ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമാകുകയാണ്. പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കംവഴിയുള്ള രോഗബാധ വർധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം.

Anweshanam
www.anweshanam.com