ലോകത്ത് ഒരു കോടി 28 ലക്ഷം കോവിഡ് രോഗികൾ; 5.67 ലക്ഷം മരണം
Top News

ലോകത്ത് ഒരു കോടി 28 ലക്ഷം കോവിഡ് രോഗികൾ; 5.67 ലക്ഷം മരണം

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്

By News Desk

Published on :

ബ്രസീലിയ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. ലോകത്ത് ഇതുവരെ 12,841,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 567,628 ആയി ഉയര്‍ന്നു.7,478,129 പേര്‍ ഇതുവരെ രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗികൾ ഉള്ള അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരമാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. തൊട്ടുപുറകിലായി ബ്രസീലും ഇന്ത്യയും ഉണ്ട്.

അമേരിക്കയിൽ ഇന്നലെമാത്രം 59,000ത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയര്‍ന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 71,492 ആയി.1,840,812 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,213,512 രോഗമുക്തരായി. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികള്‍ ലോകത്ത് ഉണ്ടാകുന്നത്.

ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അകെ കൊവിഡ് ബാധിതരുടെ എണ്ണം 850,358 ആയി ഉയര്‍ന്നു. 22,687 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 536,231പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം നല്‍കുന്നു

Anweshanam
www.anweshanam.com