കോവിഡ്:
ഇപ്പോൾ രാഷ്ട്രീയമരുതെന്ന് ദേവഗൗഡ
Top News

കോവിഡ്: ഇപ്പോൾ രാഷ്ട്രീയമരുതെന്ന് ദേവഗൗഡ

ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന

By News Desk

Published on :

ബംഗളൂരു: കോവിഡ് രോഗവ്യാപനത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ നിന്ന് നേതാക്കാൾ മാറിനൽക്കണമെന്ന് മുൻ പ്രധാനമന്ത്രി ദേവഗൗഡ. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ ഉത്തരവാദിത്തം കൃത്യതയോടെ നിർവ്വഹിക്കണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ക്രിയാത്മക പിന്തുണ നൽകേണ്ട സമയമമാണിത്. സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ പോലും ഇപ്പോൾ ഉന്നയിക്കരുതെന്ന അഭിപ്രായത്തിലാണ് ഗൗഡ. സർവ്വരും ശ്രദ്ധ ഊന്നേണ്ടത് ജനങ്ങളുടെ ആരോഗ്യ വിഷയങ്ങളിലാണ്.

കര്‍ണാടകയില്‍ കോവിഡ് 19 പ്രതിരോധത്തിനായി മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ 3000 കോടിയുടെ അഴിമതി ആരോപണങ്ങള്‍ പുകയുന്നതിനിടെയാണ് ഗൗഡയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ജൂലായ് 14 മുതൽ ബാംഗ്ലൂർ നഗരത്തിൽ ഒരാഴ്ച്ച ലോക്ക് ഡൗൺ എന്ന സർക്കാർ തീരുമാനത്തെ ഗൗഡ അഭിനന്ദിച്ചു.

Anweshanam
www.anweshanam.com