കോവിഡ്:  ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെജ്‌രിവാള്‍
Top News

കോവിഡ്: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കെജ്‌രിവാള്‍

കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷമാണ്. എന്നാല്‍ 72000 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇത് ആശ്വാസം പകരന്നു. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ നമുക്ക് സാധിച്ചു. പ്ലാസ്മ തെറാപ്പിയിലൂടെ രോഗികളുടെ ആരോഗ്യനിലയില്‍ പുരോഗതി വരുത്താന്‍ സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്‍നിരയിലാണെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com