റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും: ആറ് പേര്‍ അറസ്റ്റില്‍
Top News

റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും: ആറ് പേര്‍ അറസ്റ്റില്‍

ഇടുക്കി രാജാപ്പാറയിലെ ജംഗിള്‍ പാലസ് എന്ന റിസോര്‍ട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്.

By News Desk

Published on :

ഇടുക്കി: കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കാറ്റി പറത്തി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ഇടുക്കി രാജാപ്പാറയിലെ ജംഗിള്‍ പാലസ് എന്ന റിസോര്‍ട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായത്. റിസോര്‍ട്ടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ റിസോര്‍ട്ട് മാനേജര്‍ സോജി.കെ ഫ്രാന്‍സിസ്, ക്രഷര്‍ മാനേജര്‍ ബേസില്‍ ജോസ്, പാര്‍ട്ടിയില്‍ പങ്കെടുത്ത മനു കൃഷ്ണ, ബാബു മാധവന്‍, കുട്ടപ്പായി, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. പിന്നീട് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. റിസോര്‍ട്ടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന്റെ ഉടമ റോയ് കുര്യന്‍ അടക്കം 48 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ നിശാപാര്‍ട്ടിയില്‍ നടന്ന മദ്യ സല്‍ക്കാരത്തിന് തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

Anweshanam
www.anweshanam.com