എസ്. എസ്.ഐ വധം: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
Top News

എസ്. എസ്.ഐ വധം: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

കളിയിക്കാവിള എസ്, എസ്.ഐ വില്‍സണ്‍ കൊലക്കേസില്‍ 6 പേരെ പ്രതികളാക്കി എന്‍.ഐ.എ ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

By News Desk

Published on :

നാഗര്‍കോവില്‍: കളിയിക്കാവിള എസ്, എസ്.ഐ വില്‍സണ്‍ കൊലക്കേസില്‍ 6 പേരെ പ്രതികളാക്കി എന്‍.ഐ.എ ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കന്യാകുമാരി സ്വദേശി അബ്ദുള്‍ ഷമീം (30), തൗഫിക് (27),കടലൂര്‍ സ്വദേശി കാജാ മൊയ്ദീന്‍ (53), ബാംഗ്ലൂര്‍ സ്വദേശികളായ മെഹ്ബൂബ് ബാഷ (48), ഇജാസ് ബാഷ (46),കടലൂര്‍ സ്വദേശി ജാഫര്‍ അലി (26)എന്നിവരാണ് കേസിലെ പ്രതികള്‍.

കഴിഞ്ഞ ഡിസംബറിലാണ് ഐസിസില്‍ അംഗമായ കാജാ മൊയ്ദീനും അബ്ദുള്‍ ഷമീമിനും തൗഫികും മഹാരാഷ്ട്രയിലെത്തിയത്. ഇവിടെ നിന്നാണ് എസ്.ഐയെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ വാങ്ങിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മെഹബൂബ് ബാഷയുടെ കൂട്ടാളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജനുവരി 8 ന് രാത്രി കളിയിക്കാവിള മാര്‍ക്കറ്റ് റോഡിലുള്ള ചെക്പോസ്റ്റിലെത്തിയ പ്രതികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ഐ വില്‍സണിനെ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്റിലെത്തി കത്തി ഉപേക്ഷിച്ചശേഷം പിന്നീട് എറണാകുളത്തെത്തി തോക്കും ഉപേക്ഷിച്ചു. ഉഡുപ്പിയില്‍ വച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യപ്രകാരം എന്‍.ഐ.എ ഫെബ്രുവരി ഒന്നിനാണ് കേസ് അന്വേഷണം ആരംഭിച്ചത്.

Anweshanam
www.anweshanam.com