നേപ്പാൾ രാഷ്ടീയ അനിശ്ചിതാവസ്ഥക്ക് പരിഹാരമായില്ല
പ്രധാനമന്ത്രിയുടെ രാഷ്ടീയ നീക്കങ്ങളിൽ പ്രചണ്ഡയടക്കമുള്ള നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്.
നേപ്പാൾ രാഷ്ടീയ അനിശ്ചിതാവസ്ഥക്ക് പരിഹാരമായില്ല

കാഠ്മണ്ഡു: നേപ്പാൾ രാഷ്ടീയ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ മുറുകുന്നു. പ്രധാനമന്ത്രി ശർമ്മ ഒലിയും പാർട്ടിയും തമ്മിലുള്ള തർക്കപരിഹാരത്തെ മുൻനിറുത്തി പാർട്ടി ഉപാധ്യക്ഷൻ പ്രചണ്ഡ ഇന്ന് (05 ജൂലായ് ) പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച നടന്ന കൂടിക്കാഴ്ച ഫലപ്രദമായില്ലെന്ന് എഎൻ ഐ റിപ്പോർട്ട് ചെയ്യുന്നു. ഇരു നേതാക്കൾ തമ്മിലുള്ള തുടർ ചർച്ച ജലായ് ആറി ( നാളെ) ന് നടക്കും. 

പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്ന നിർദ്ദേശമംഗീകരിക്കാൻ ഒലി തയ്യാറല്ലെന്നുവന്നതോടെ ഭരണകക്ഷി നേതാക്കൾക്കിടയിലെ അഭിപ്രാഭ ഭിന്നത മൂർച്ഛിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതിനു പകരം പാർലമെൻ്റിൻ്റെ ഇരു സഭകളും നിറുത്തിവച്ചുള്ള തീരുമാനമെടുക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ തീരുമാനത്തിന് പ്രസിഡൻറ് ബിന്ത്യ ദേവി ഭണ്ഡാരിയുടെ അനുമതിയും തേടിയിട്ടുണ്ട്. ഭരണ കക്ഷിയായ എൻസിപിയെ ധിക്കരിച്ചുള്ള പ്രധാനമന്ത്രിയുടെ രാഷ്ടീയ നീക്കങ്ങളിൽ പ്രചണ്ഡയടക്കമുള്ള നേതാക്കൾ കടുത്ത അസംതൃപ്തിയിലാണ്.

Related Stories

Anweshanam
www.anweshanam.com