നാറ്റോ: സഖ്യകക്ഷികളെ ട്രമ്പ് വിരട്ടുന്നു

നോര്‍ത്ത് അറ്റലാന്റിക്ക് ട്രീറ്റി ഓഫ് ഓര്‍ഗനൈസേഷ ( നാറ്റോ ) നിലെ സഖ്യരാഷ്ടങ്ങളുടെ രാജ്യരക്ഷാ ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ വിട്ടുവിഴ്ചയില്ലാതെ യുഎസ് ട്രമ്പ് ഭരണകൂടം.
നാറ്റോ: സഖ്യകക്ഷികളെ ട്രമ്പ് വിരട്ടുന്നു

വാഷിങ്ടണ്‍: നോര്‍ത്ത് അറ്റലാന്റിക്ക് ട്രീറ്റി ഓഫ് ഓര്‍ഗനൈസേഷ ( നാറ്റോ ) നിലെ സഖ്യരാഷ്ടങ്ങളുടെ രാജ്യരക്ഷാ ചെലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ വിട്ടുവിഴ്ചയില്ലാതെ യുഎസ് ട്രമ്പ് ഭരണകൂടം. നാറ്റോയെ നയിക്കുന്നതില്‍ അമേരിക്കക്ക് പ്രത്യേകിച്ച് നിര്‍ബ്ബന്ധമൊന്നുമില്ല. പക്ഷേ നാറ്റോ സഖ്യസേനയുടെ സൈനികശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ സമ്മര്‍ദ്ദം അംഗരാഷ്ട്രങ്ങള്‍ക്കു മേല്‍ചെലുത്തുന്നതില്‍ വിട്ടുവിഴ്ച്ചയില്ലാതെ ട്രമ്പ് ഭരണകൂടം - റഷ്യന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നാറ്റോ സഖ്യരാഷ്ട്രങ്ങളെ പ്രസിഡന്റ് ട്രമ്പ് വിരട്ടുകയാണെന്നവസ്ഥ. പ്രതിരോധത്തിനായി അംഗ രാഷ്ട്രങ്ങളുടെ ന്യായമായ വിഹിതം ഉറപ്പുവരുത്തണമെന്ന ഊന്നലിലാണ് ട്രമ്പ് ഭരണക്കൂടം. സഖ്യസേന അംഗരാഷ്ട്രങ്ങള്‍ അവരുടെ ജിഡിപിയുടെ രണ്ടു ശതമാനം പ്രതിരോധ ചെലവുകള്‍ക്കായ് വകയിരുത്തേണ്ടതിന്റെ അനിവാര്യതയാണ് പ്രസിഡന്റ് ട്രമ്പ് ഉയര്‍ത്തുന്നത്.

1944 ഏപ്രിലിലാണ് നാറ്റോ രൂപീകകൃതമായത്. രണ്ടാം ലോകമഹായുദ്ധാനന്തരം സോവിയറ്റ് യൂണിയനെതിരെയുള്ള സഖ്യമായിട്ടാണ് നാറ്റോ പ്രാരംഭം കുറിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം

സെട്രല്‍ - കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍ നിലയുറിപ്പിച്ചു. സോവിയറ്റ് യൂണിയന്‍ സാന്നിദ്ധ്യം മുതലാളിത്ത യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നാറ്റോയുടെ രൂപീകരണം. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മാര്‍ക്ക് തീസെനുമായി സംസാരിക്കുന്നതിനിടെ നാറ്റോയില്‍ നിന്ന് പുറത്തുപോകുന്നവെന്ന അഭ്യൂഹങ്ങള്‍ ട്രമ്പ് തള്ളി. അംഗങ്ങള്‍ക്ക്‌മേല്‍ ചെലുത്തുന്ന നിരന്തര

സമ്മര്‍ദ്ദങ്ങള്‍ക്ക് ഗുണം കാണുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അംഗരാഷ്ട്രങ്ങളുടെ പ്രതിരോധ ചെലവ് 140 ബില്യണില്‍ നിന്ന് 400 ബില്യണ്‍ ഡോളറിലേക്കെത്തിപ്പെട്ടുവെന്നത് ചെലുത്തപ്പെട്ട സമ്മര്‍ദ്ദങ്ങളുടെ പ്രതിഫലനമെന്നാണ് ട്രമ്പിന്റെ അവകാശവാദം.

പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുവാന്‍ സഖ്യകക്ഷികളെ പ്രേരിപ്പിക്കുകയെന്നതാണ് വിലപേശല്‍ തന്ത്രങ്ങള്‍ക്ക് പിന്നിലെന്നും ട്രമ്പ് പറയുന്നു. നാറ്റോയില്‍ നിന്നു പിന്മാറ്റമെന്ന പ്രസ്താവനകള്‍ നടത്തുന്നു വെന്നത് ശരിയാണ്. ഇതേക്കുറിച്ച് ട്രമ്പ് പറയുന്നതിങ്ങിനെ, 'ഇല്ല, ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ നാറ്റോ അംഗങ്ങള്‍ അവരുടെ ന്യായമായ പ്രതിരോധ വിഹിതം നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'

മുഖ്യമായും റഷ്യന്‍ ഭീഷണിയെ ലക്ഷ്യമിട്ടാണ് നാറ്റോസഖ്യസേന ഇനിയുമേറെ ആയുധവല്‍ക്കരിപ്പെടുന്നതിന്റെ ദിശയിലുള്ള ട്രമ്പ് സമ്മര്‍ദ്ദം. എട്ട് നാറ്റോ സഖ്യകക്ഷികള്‍ ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ ചെലവിനായി വകമാറ്റിയിട്ടുണ്ട്. അതും പക്ഷേ പര്യാപ്തമല്ലെന്നാണ് യുഎസ് പ്രസിഡന്റ് നിലപാട്. 2017 ഏപ്രിലില്‍ നാറ്റോ കാലഹരണപ്പെട്ടതും പഴയ രീതിയിലുള്ളതുമാണെന്ന് ട്രമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം സഖ്യകക്ഷികള്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനായുള്ള സമ്മര്‍ദ്ദ തന്ത്രമെന്നാണ് ട്രമ്പിന്റെ വിശദീകരണം. സഖ്യ നടത്തിപ്പിന്റെ ഭാരം യുഎസിനുമേല്‍ കുമിഞ്ഞുകൂടുന്നവസ്ഥ. ഇതു സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി കൊമ്പുകോര്‍ക്കലുകള്‍.

നാറ്റോ സഖ്യസേന അമേരിക്കന്‍ ആതിഥേയത്വത്തിന് കീഴിലെന്നത് അമേരിക്കക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നുവെന്ന മുറുമുറുപ്പിലാണ് ട്രമ്പ്.

നാറ്റോസഖ്യകക്ഷികളിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയെ ലക്ഷ്യംവച്ചാണ് മുഖ്യമായും ട്രമ്പിന്റെ പ്രസ്താവനകള്‍. മേഖലയിലെ അമേരിക്കന്‍ നാവികസേനയുടെ സാന്നിധ്യത്തില്‍ നിന്ന് ജര്‍മ്മനി നേട്ടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ച് ആരോപിക്കുന്നുണ്ട്. ജര്‍മ്മനിക്ക് സഹായമായി നിലകൊള്ളുന്ന 10000ത്തിലധികം സൈനികരെ പിന്‍വലിക്കുമെന്ന് ട്രമ്പ് പറഞ്ഞിരുന്നുവെന്നത് ഇവിടെ ചേര്‍ത്തുവയിക്കുക. ഇതിനിടെ സൈനികച്ചെലവ് ഉയര്‍ത്താന്‍ ബെര്‍ലിന്‍ തയ്യാറായിയിട്ടുണ്ടെത് ശ്രദ്ധേയം. വാഷിങ്ടണ്‍ - ബര്‍ളിന്‍ ബന്ധം ഇപ്പോഴും പക്ഷേ സുഖകരമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com