കോവിഡ് വ്യാപനം രൂക്ഷമാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല.
കോവിഡ് വ്യാപനം രൂക്ഷമാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും ഗബ്രിയേസസ് പറഞ്ഞു. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണം 15000 കടന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പ്. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലാവും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ഡബ്ല്യുഎച്ച്ഒ മേധാവി വിമര്‍ശിച്ചു. അതിനിടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കവിഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com