ദേശീയ അധ്യാപക അവാർഡ് അപേക്ഷ 15 വരെ

2020 അംഗീകൃത പ്രൈമറി, മിഡിൽ, ഹൈ, ഹയർ സെക്കൻഡറി സ്കൂൾ, സ്കൂൾ മേധാവികൾ സർക്കാർ - സ്വകാര്യ സ്കൂൾ അധ്യാപകർ അവാർഡിനായി അപേക്ഷിയ്ക്കാൻ അർഹരാണ്.
ദേശീയ അധ്യാപക അവാർഡ് അപേക്ഷ 15 വരെ

ന്യൂഡൽഹി: അധ്യാപകർക്ക് ദേശീയ അവാർഡിനായി അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2020 ജൂലൈ 15 ലേക്ക് നീട്ടിയതായി മാനവ വിഭവശേഷി മന്ത്രാലയം (എംഎച്ച്ആർഡി). അപേക്ഷ അവസാന തിയ്യതി ജൂലൈ ആറിനായിരുന്നു.

2020 അംഗീകൃത പ്രൈമറി, മിഡിൽ, ഹൈ, ഹയർ സെക്കൻഡറി സ്കൂൾ, സ്കൂൾ മേധാവികൾ സർക്കാർ - സ്വകാര്യ സ്കൂൾ അധ്യാപകർ അവാർഡിനായി അപേക്ഷിയ്ക്കാൻ അർഹരാണ്. ഈ വർഷം ജില്ല - സംസ്ഥാന - യൂണിയൻ ടെറിട്ടറി സെലക്ഷൻ കമ്മിറ്റികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും. വിവിധ തലത്തിൽ നടക്കുന്ന പരിശോധനയിൽ പരമാവാധ പരമാവധി 154 പേരാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുക.

ഓൺലൈനിൽ അധ്യാപകർക്ക് മൊബൈൽ ഫോണുകളിൽ നിന്നും അപേക്ഷിക്കാം. താത്പര്യമുള്ള അധ്യാപകർക്ക് https://nationalawardstoteachers.mhrd.gov.in/ എന്ന വെബ്ബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയ ആഗസ്റ്റ് ആറു മുതൽ ഓഗസ്റ്റ് 14 വരെ. അവാർഡ് നിർണ്ണയം 2020 ഓഗസ്റ്റ് 14.

Related Stories

Anweshanam
www.anweshanam.com