
മുംബൈ: കോവിഡ് മരണങ്ങളില്‍ ചൈനയെ മറികടന്ന് മുംബൈ. ചൈനയില്‍ 4634 പേര് മരിച്ചപ്പോള്‍ മുംബൈ മരണസംഖ്യ 5,000 പിന്നിട്ടു.13 ദിവസം കൊണ്ട് 1000 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും ഡോക്ടറുടെ കുറിപ്പില്ലാതെ സ്വകാര്യ ലാബുകളില്‍ രോഗ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
6603 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികള്‍ 2,23,724 ആയി ഉയര്‍ന്നു. ഇന്നലെ 198 പേര് കൂടി മരിച്ചതോടെ ആകെ മരണം 9448. പുണെ മേഖലയിലെ എംഎല്‍എയും മുന്‍ മേയറുമായ ബിജെപി നേതാവ് മുക്ത തിലകിനും ഇപ്പോഴത്തെ മേയര്‍ മുരളീധര്‍ മോഹോളിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.