ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ മിന്നൽ സ​ന്ദ​ര്‍​ശ​നം
Top News

ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രിയുടെ മിന്നൽ സ​ന്ദ​ര്‍​ശ​നം

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​ബി​ന്‍ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ എ​ത്തി​യ​ത്.

By News Desk

Published on :

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയുടെ മിന്നൽ സ​ന്ദ​ര്‍​ശ​നം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​ബി​ന്‍ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ ലേ​യി​ല്‍‌ എ​ത്തി​യ​ത്. ല​ഡാ​ക്കി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ ല​ഡാ​ക്കി​ലെത്തിയത്.

മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു മോദിയുടെ സ​ന്ദ​ര്‍​ശ​നം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വാ​ര്‍​ത്താ ചാ​ന​ലാ​യ ദൂ​ര​ദ​ര്‍​ശ​ന്‍ ആ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്ക് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വക്കുകയായിരുന്നു.​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​നം ആ ​ഘ​ട്ട​ത്തി​ലും കേ​ന്ദ്രം ര​ഹ​സ്യ​മാ​ക്കി ​വ​ച്ചു.

ലേ​യി​ല്‍ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​യു​മാ​യു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ സൈ​നി​ക​രെ സന്ദർശിക്കുമെ​ന്നാ​ണ് സൂചന. പ​രി​ക്കേ​റ്റ സൈ​നി​ക​ര്‍ ലേ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

Anweshanam
www.anweshanam.com