സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കൊവിഡ് 19
Top News

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് കൊവിഡ് 19

ദുബായിൽ നിന്ന് എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

By News Desk

Published on :

കൊല്ലം: നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. ഇയാള്‍ക്കൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂലൈ 2 ന് ദുബായിയിൽ നിന്ന് മടങ്ങിയെത്തിയ മനോജ് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടിൽ ഗൃഹ നിരീക്ഷണത്തിലായിരുന്നു. രണ്ട് ദിവസമായി ഇയാൾക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവരെത്തും മുൻപ് തന്നെ ഇരുപത്തിനാലുകാരനായ മനോജ് മരിച്ചു. മൃതദേഹം കൊവിഡ് പരിശോധനക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മനോജിനൊപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ അയാളെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Anweshanam
www.anweshanam.com