മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്നാട്ടിൽ 4328 പുതിയ കേസുകള്‍
Top News

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്നാട്ടിൽ 4328 പുതിയ കേസുകള്‍

By News Desk

Published on :

മുംബൈ: മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.

നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയര്‍ന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവില്‍ 6,87,353 പേര്‍ വീടുകളിലും 41,660 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്നാട്ടിൽ 4328 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66 പേരാണ് കോവിഡിന് കീഴടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് 2032 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. ഇതുവരെ 1,42,798 പേര്‍ക്ക് രോഗം ബാധിച്ചു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 6 പേർക്ക് കൂടി ഇന്ന് കോവിഡ് ബാധിച്ചു.

അതേ സമയം കർണാടകത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കടക്കുകയാണ്. ബംഗ്ലൂരിലാണ് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്നത്. കർണാടകത്തിൽ ഇന്ന് 2738 രോഗികളാണുള്ളത്. ഇതിൽ 1315 രോഗികൾ ബംഗളുരുവിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 41,581 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 24,572 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 73 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 757 ആയി ഉയര്‍ന്നു.

Anweshanam
www.anweshanam.com