'യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍, ശ്രീരാമനും നേപ്പാളി'; വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി
Top News

'യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍, ശ്രീരാമനും നേപ്പാളി'; വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി.

By News Desk

Published on :

കാഠ്മണ്ഡു: യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. രാമന്‍ ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നും അദ്ദേഹം പറഞ്ഞതായി നേപ്പാള്‍ മാധ്യമങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ അതിര്‍ത്തി മേഖലകള്‍ കൂട്ടിച്ചേര്‍ത്ത് നേപ്പാളില്‍ പുതിയ ഭൂപടം തയാറാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവന. അടുത്തിടെ ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം നേപ്പാളില്‍ നിരോധിച്ചിരുന്നു.

Anweshanam
www.anweshanam.com