ലോക്ക് ഡൗണ്‍: ചെക്ക് കാലാവധിയെ ബാധിക്കില്ലെന്ന് സുപ്രീംകോടതി
Top News

ലോക്ക് ഡൗണ്‍: ചെക്ക് കാലാവധിയെ ബാധിക്കില്ലെന്ന് സുപ്രീംകോടതി

ചെക്കിന്റെ മൂന്നുമാസ സാധുത നിലനില്‍ക്കുമെന്ന് സുപ്രീം കോടതി.

By News Desk

Published on :

ചെക്കിന്റെ മൂന്നുമാസ സാധുത നിലനില്‍ക്കുമെന്ന് സുപ്രീം കോടതി. റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലോക്ക് ഡൗണ്‍ കാലയളവില്‍ ചെക്കുകളുടെ സാധുതാ കാലാവധിയെ ബാധിക്കില്ല. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. റിസര്‍വ് ബാങ്ക് നയത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് സാധുത കാലയളവ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഇടപെടുന്നത് ഉചിതമല്ല.

രാജ്യത്തെ ബാങ്കിംഗ് സംവിധാനം ഈ നിശ്ചിക്കപ്പെട്ടിട്ടുള്ള കാലയളവിന്റെ അടിസ്ഥാനത്തിലാണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവിലും ഇത് തുടരാമെന്ന് ഉത്തരവ് പറയുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഇത്തരത്തിലുള്ള വ്യവസ്ഥകളില്‍ ഇളവുകള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കൂടുന്ന സാഹചര്യത്തില്‍ കോടതി സ്വമേധായെടുത്ത കേസിലാണ് ഉത്തരവ്.

Anweshanam
www.anweshanam.com