വിഷവാതക ദുരന്തം; കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍
Top News

വിഷവാതക ദുരന്തം; കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

By News Desk

Published on :

ആന്ധ്രാപ്രദേശ്: വിശാഖപട്ടണത്ത് എല്‍.ജി പോളിമര്‍ പ്ലാന്റില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് 14 പേര്‍ മരിച്ച സംഭവത്തില്‍ കമ്പനി സി.ഇ.ഒയും രണ്ട് ഡയറക്ടര്‍മാരും ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് വാതകചോര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് ഏഴിനാണ് പ്ലാന്റിലെ എം 6 ടാങ്കില്‍ നിന്ന് സ്റ്റെറൈന്‍ വാതകം ചോര്‍ന്നത്. സംഭവത്തില്‍ 14 പേര്‍ മരിക്കുകയും കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തു. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചിരുന്നു.

Anweshanam
www.anweshanam.com