ഇത് തമാശയല്ല; നിയന്ത്രണങ്ങൾ പാലിക്കാതെ സമരം അരുത്: ആരോഗ്യമന്ത്രി
Top News

ഇത് തമാശയല്ല; നിയന്ത്രണങ്ങൾ പാലിക്കാതെ സമരം അരുത്: ആരോഗ്യമന്ത്രി

നേതാക്കന്മാർ അണികളെ പറഞ്ഞ് മനസിലാക്കണം

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന സമര പരിപാടികളിൽ കോവിഡ് നിയന്ത്രണം ലംഘിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ ഇല്ലാതെ പ്രതിഷേധങ്ങൾ നടത്തരുതെന്നും നേതാക്കന്മാർ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും കെ കെ ശൈലജ സൂം ആപ്പ് വഴി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധം ആകാം, എന്നാൽ നിയന്ത്രണമില്ലാതെ അരുത്. ഇത് തമാശയല്ല. നിരവധി ദിവസത്തെ പ്രയത്‌നം കൊണ്ടാണ് കേരളത്തിൽ കേസുകൾ കുറച്ച് നിലനിർത്താൻ സാധിക്കുന്നത്. അവസാന നിമിഷം അപകടത്തിലേക്ക് നടക്കരുത്. നേതാക്കന്മാർ അണികളെ പറഞ്ഞ് മനസിലാക്കണം - ആരോഗ്യ മന്ത്രി പറഞ്ഞു.

വൈറസ് ഇവിടെ തന്നെയുണ്ട്, എവിടെയും പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ സ്വഭാവത്തെ കുറിച്ച് ലോകം മുഴുവൻ പഠിച്ച് വരുന്നേയുള്ളൂ. അതിനാൽ മാസ്‌കും സാമൂഹ്യനിയന്ത്രണങ്ങളും പാലിക്കാൻ ശ്രദ്ധിക്കണം. അപകടത്തെ വിളിച്ചു വരുത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Anweshanam
www.anweshanam.com