ജാഗ്രത കൈവിടുന്നോ; സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

126 പേര്‍ രോഗമുക്തി നേടി. നിലവിൽ 2228 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
ജാഗ്രത കൈവിടുന്നോ; സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. നിലവിൽ 2228 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ 3174 പേർ രോഗമുക്തി നേടി. 24 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 6 പ്രദേശങ്ങളെ ഒഴിവാക്കി.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ-35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍- 17, ഒമാന്‍- 9, ബഹറിന്‍- 4, റഷ്യ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.</p>

<p>38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്കും, എറണാകുളം ജില്ലയിലെ 3 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 7 ഡി.എസ്.സി. ജവാന്‍മാര്‍ക്കും 2 സി.ഐ.എസ്.എഫ്. ജവാന്‍മാര്‍ക്കും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ്.കാര്‍ക്കും 2 ഷിപ്പ് ക്രൂവിനും രോഗം ബാധിച്ചിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com