ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോർജ്

ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി
ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോർജ്

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞതായി മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയ കേസിൽ ഒന്നാം പ്രതിയാണ് സരിത്.

അപകടസ്ഥലത്ത് വെച്ച് തന്‍റെ നേരെ ആക്രോശിച്ച് വന്നവരിൽ നിന്ന് മാറി നിൽക്കുകയായിരുന്നു സരിത്ത്. അതിനാലാണ് ശ്രദ്ധിക്കാൻ ഇടയായത്. അന്ന് സരിത്ത് ചുവന്ന ടീഷർട്ടാണെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.

ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 2018 സെപ്റ്റബർ 25 നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കർ മരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com