ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് ഓർക്കണം; തലസ്ഥാനത്ത് സ്ഥിതി സങ്കീർണമെന്ന് മന്ത്രി
Top News

ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് ഓർക്കണം; തലസ്ഥാനത്ത് സ്ഥിതി സങ്കീർണമെന്ന് മന്ത്രി

തിരുവനന്തപുരം നഗരവാസികൾ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. നഗരവാസികൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് വീണ്ടും ആവർത്തിച്ച് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. സമൂഹവ്യാപനം ഉണ്ടായാൽ മറച്ചുവെക്കില്ലെന്നും സർക്കാർ തന്നെ ഇക്കാര്യം പറയുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, തലസ്ഥാനത്ത് സ്ഥിതി അതിസങ്കീർണമാണ്. ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല. എങ്കിലും ഇപ്പോൾ ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈനുകളിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ്സ് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ഇവർ കോവിഡ് ചട്ടങ്ങൾ പാലിക്കാതെ എല്ലായിടത്തും കൂട്ടം കൂടി നിൽക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. തലസ്ഥാനത്തെ എല്ലാ ഡെലിവറി ബോയ്സിനും ആന്‍റിജൻ ടെസ്റ്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നിർദേശങ്ങളെ മാനിക്കണമെന്ന് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. തിരുവനന്തപുരം നഗരവാസികൾ ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. നഗരവാസികൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com