ഇരുമുന്നണിയിലേക്കും ഇല്ല; കേരള കോൺഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗം: ജോസ് കെ മാണി

പാർട്ടി സ്​റ്റിയറിങ്​ കമ്മിറ്റി കൂടി എടുത്തതാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുമുന്നണിയിലേക്കും ഇല്ല; കേരള കോൺഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗം: ജോസ് കെ മാണി

കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ടതോടെ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജോസ് കെ മാണി രംഗത്ത്. കേരള കോൺഗ്രസ്​ ഇരുമുന്നണിയിലേക്കും ഇല്ലാതെ സ്വതന്ത്രമായി നിൽക്കുമെന്ന്​ ജോസ്​ കെ. മാണി പ്രതികരിച്ചു. പാർട്ടി സ്​റ്റിയറിങ്​ കമ്മിറ്റി കൂടി എടുത്തതാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ്​ ഇപ്പോഴും യു.പി.എയുടെ ഭാഗമാണ്​. മുമ്പ്​ യു.ഡി.എഫ്​ വിട്ടപ്പോ​ഴും യു.പി.എയുടെ ഭാഗമായിരുന്നു. ദേശീയ രാഷ്​ട്രീയ നിലപാടിനനുസൃതമായാണ്​ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്​. അത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ്​ പ്രവേശനം സംബന്ധിച്ച​ സി.പിഐയുടെ എതിർപ്പിനെ കുറിച്ച്​ അവരോടു തന്നെ ചോദിക്കണം. കാനം രാജേന്ദ്രന്​ ഇപ്പോൾ മറുപടി പറയുന്നില്ല. എല്ലാ രാഷ്​ട്രീയ കക്ഷികൾക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്​. അത്​ അവർ പറയ​​ട്ടേയെന്നും ജോസ്​ .കെ മാണി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com