ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ചാര ഉപഗ്രഹം

ഇസ്രയേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ നാലിനാണ് ഒഫെക് 16 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്.
ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ചാര ഉപഗ്രഹം

ഇസ്രയേല്‍ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഒഫെക് 16 പേര് നല്‍കിയിട്ടുള്ള ചാര ഉപഗ്രഹം സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് മികച്ച മുതല്‍കൂട്ടാകും. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ നാലിനാണ് ഒഫെക് 16 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും ബഹിരാകാശ വിഭാഗത്തിന്റെയും പ്രസ്താവനയെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നൂതന സാങ്കേതിക മേന്മയുള്ള ഇലക്ട്രോ-ഒപ്റ്റിക്കല്‍ രഹസ്യാന്വേഷണ ഉപഗ്രഹം നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കും. ആദ്യ ചിത്രങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കുന്നതായി പറയുന്നു. ഉപഗ്രഹ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല, മേഖലയി മുഖ്യശത്രു രാജ്യമായ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചാര ഉപഗ്രഹം ഉപയോഗിക്കുമെന്ന് ഇസ്രയേല്‍ പബ്ലിക് റേഡിയോ അറിയിച്ചു. അതേസമയം ആരോപിക്കപ്പെടുമ്പോലെ തങ്ങളുടെ ആണവ പദ്ധതിക്ക് സൈനിക മാനങ്ങളില്ലെന്ന് ടെഹ്റാന്‍ ആവൃത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ശക്തമായ രഹസ്യാന്വേഷണ ശേഷി അനിവാര്യമാണെന്ന് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. എല്ലാ മേഖലയിലും ഇസ്രയേല്‍ ശേഷി ശക്തിപ്പെടുത്തി നിലനിര്‍ത്തുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് പദ്ധതിയുടെ പ്രധാന കരാര്‍. പ്രതിരോധ സ്ഥാപനമായ എല്‍ബിറ്റ് സിസ്റ്റംസാണ് ഉപഗ്രഹത്തിന്റെ പേലോഡ് വികസിപ്പിച്ചെടുത്തത്

No stories found.
Anweshanam അന്വേഷണം
www.anweshanam.com