ഇന്ത്യൻ കോവിഡ് വാക്സിൻ ഒരുങ്ങുന്നു; ആഗസ്റ്റിനകം ലഭ്യമാക്കും

ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു. എല്ലാ ഗുണനിലവാര പരിശോധനകൾക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുക.
ഇന്ത്യൻ കോവിഡ് വാക്സിൻ ഒരുങ്ങുന്നു; ആഗസ്റ്റിനകം ലഭ്യമാക്കും

ന്യൂഡൽഹി: കോവിഡിനുള്ള വാക്സിൻ ആഗസ്റ്റിനകം ലഭ്യമാക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഹൈദരാബാദിലുള്ള ഭാരത് ബയോടെകുമായി സഹകരിച്ചാണ് മരുന്ന് ലഭ്യമാക്കുന്നത്.

ആഗസ്റ്റ് 15നകം മരുന്ന് ലഭ്യമാക്കണമെന്ന് ഭാരത് ബയോടെകിനോട് ആവശ്യപ്പെട്ടതായി ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ അറിയിച്ചു. എല്ലാ ഗുണനിലവാര പരിശോധനകൾക്കും ശേഷമായിരിക്കും മരുന്ന് ലഭ്യമാക്കുകയെന്നും അതിനായി 12 ഓളം കേന്ദ്രങ്ങളെ തെരഞ്ഞെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ഐസിഎംആർ ബയോടെക്കിന് കത്ത് കൈമാറിയിട്ടുണ്ട്.

ഗവേഷണത്തിനും പഠനങ്ങൾക്കുമൊടുവിൽ തയ്യാറാക്കിയ കൊവാക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിൻ പൂർണമായും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടതാണ്. മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയൽ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഐസിഎംആർ തലവൻ ഭാരത് ഭാർഗവ ഭാരത് ഭയോടെക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൂണൈയിലെ ദേശീയ വൈറോളജി ഇൻസ്റ്ററ്റ്യൂട്ടിൽ നിന്നും വികസപ്പിച്ച വാക്സിൻ സ്വാതന്ത്രദിനത്തിന് മുൻപായി രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ബൽറാം ഭാർഗവ ഭാരത് ബയോടെകിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com