സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ
Top News

സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ

വ്യോമസേനയുടെ നിരീക്ഷണ പറക്കല്‍ ശക്തമാക്കി. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്.

By News Desk

Published on :

ലഡാക്ക്: അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ. വ്യോമസേനയുടെ നിരീക്ഷണ പറക്കല്‍ ശക്തമാക്കി. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്. കൂടുതല്‍ സൈനികരെയും യുദ്ധോപകരണങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനം ചൈനക്കുള്ള ശക്തമായ സന്ദേശമാണെന്നാണ് വിലയിരുത്തല്‍.

ലഡാക്കില്‍ കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. അതിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രി തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സൈന്യം വിശദീകരണവുമായി എത്തിയത്.

Anweshanam
www.anweshanam.com