രേവ സൗരോർജ്ജ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു
Top News

രേവ സൗരോർജ്ജ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചു

ലോകത്തെ മികച്ച അഞ്ച് സൗരോർജ്ജ ഉൽ‌പാദകരിൽ രാജ്യമിപ്പോൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി.

By News Desk

Published on :

രേവ ( മധ്യപ്രദേശ്): ക്ലീൻ എനർജിയുടെ ആഗോള വിപണിയായി ഇന്ത്യ ഉയർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങ്ങിലൂടെ മധ്യപ്രദേശിലെ രേവയിൽ 750 മെഗാവാട്ട് സൗരോർജ്ജ പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കവെയാണ് ഇക്കാര്യം പ്രധാനമന്ത്രി പറഞ്ഞത് - ദ ട്രബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

സൗരോർജ്ജം സുഭദ്രമാണ്. ക്ലീനാണ്. സുരക്ഷിതവും. ലോകത്തെ മികച്ച അഞ്ച് സൗരോർജ്ജ ഉൽ‌പാദകരിൽ രാജ്യമിപ്പോൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രേവ സൗരോർജ്ജ നിലയം മധ്യപ്രദേശിന് മാത്രമല്ല, ദില്ലി മെട്രോയ്ക്കും വൈദ്യുതി വിതരണം ചെയ്യുമെന്ന് മോദി പറഞ്ഞു.

250 മെഗാവാട്ട് വീതമുള്ള മൂന്ന് സൗരോർജ്ജ ഉൽ‌പാദന യൂണിറ്റുകളുൾക്കൊള്ളുന്നതാണ് രേവ പദ്ധതി. മധ്യപ്രദേശ് ഉർജ വികാസ് നിഗം ​​ലിമിറ്റഡാണ് (എംപിയുവിഎൻ) 500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന സോളാർ പാർക്ക് വികസിപ്പിച്ചെടുത്തത്.

മധ്യപ്രദേശ് ഉർജ വികാസ് നിഗമിൻ്റെയും ​​രേവ അൾട്രാ മെഗാ സോളാർ ലിമിറ്റഡിൻ്റെയും (ആർ‌യു‌എം‌എസ്‌എൽ ) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‍സി‌ഐ) യുടെയും സംയുക്ത സംരംഭമാണ് സോളാർ പാർക്ക്.

Anweshanam
www.anweshanam.com