ഇന്ത്യ-ചൈന രണ്ടാംഘട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി
Top News

ഇന്ത്യ-ചൈന രണ്ടാംഘട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഉഭയകക്ഷി യോഗത്തില്‍ ധാരണ.

By News Desk

Published on :

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന രണ്ടാംഘട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്താന്‍ യോഗത്തില്‍ ധാരണ. ലഡാക്കിലെ നിയന്ത്രണരേഖയില്‍ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി. ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ലഡാക്കിലെ മൂന്ന് സുപ്രധാന മേഖലകളില്‍ നിന്ന് ഇരു സൈനിക വിഭാഗങ്ങളും പിന്മാറിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈന വിദേശകാര്യമന്ത്രാലയം പ്രതിനിധി വു ജിങ്കാവോയുമാണ് നയതന്ത്ര ചര്‍ച്ചയില്‍ പങ്കെടുത്തത്.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നയതന്ത്ര പ്രതിനിധികളടങ്ങുന്ന വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുന്നത്. അതിര്‍ത്തിയിലെ സമാധാനം ഇരുരാഷ്ട്രങ്ങളുടെയും വികസനത്തിന് അനിവാര്യമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

Anweshanam
www.anweshanam.com