വെടിനിറുത്തൽ കരാർ ലംഘനപരമ്പര: പാക്കിസ്ഥാനെതിരെ ഇന്ത്യ
Top News

വെടിനിറുത്തൽ കരാർ ലംഘനപരമ്പര: പാക്കിസ്ഥാനെതിരെ ഇന്ത്യ

ഈ വർഷം ജൂൺ വരെ പാകിസ്ഥാൻ സേന നടത്തിയത് 2432 ലധികം വെടിനിർത്തൽകരാർ ലംഘനങ്ങൾ

By News Desk

Published on :

ന്യൂ ഡല്‍ഹി: ഇന്ത്യ - പാക് വെടിനിറുത്തൽ കരാർ പാകിസ്ഥാൻ തുടർച്ചയായി ലംഘിക്കുന്നനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയന്ത്രണ രേഖയിലും അന്താരാഷ്ട അതിർത്തിയിലുമായി ഈ വർഷം ജൂൺ വരെ പാകിസ്ഥാൻ സേന നടത്തിയത് 2432 ലധികം വെടിനിർത്തൽകരാർ ലംഘനങ്ങളാണ്. ഇതിൽ 14 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു. 88 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ സേനയുടെ തുടർച്ചായുള്ള ആക്രമണങ്ങൾ. ഇതിനെതിരെയാണ് ഇന്ത്യ ഇന്ന് (ജൂലായ് 03, 2020) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്‌. 2003 ലാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തൽ കരാർ നിലവിൽവന്നത്.

പാക് സേനയുടെ സഹായത്തിലാണ് തീവ്രവാദികളുടെ അതിർത്തികടന്നുള്ള നുഴഞ്ഞുകയറ്റം. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഉൾപ്പെടെ ഇന്ത്യൻ ഇതു സംബസിച്ച് ആശങ്കകൾ പങ്കുവച്ചിരുന്നു. പാകിസ്ഥാൻ സേന ഇത്തരം പ്രവർത്തനങ്ങളിൽ പക്ഷേ പിന്മാറുന്നില്ല.

2019 ആഗസ്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദുചെയ്യപ്പെട്ടു. ഇതേ തുടർന്നാണ് ഇന്ത്യക്കെതിരെയുള്ള പാക് പ്രകോപനം ശക്തിപ്പെടുന്നത്. ദില്ലിയിലെ പാക് നയതന്ത്ര സംഘംഇന്ത്യ വിരുദ്ധ ചാരപ്രവർത്തനത്തിലേർപ്പെടുന്നതായും ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതായും ഇന്ത്യ ഇതിനകം ചൂണ്ടികാണിച്ചിട്ടുണ്ട്. തുടർന്നാണ് ദില്ലി സംഘത്തിൻ്റെ അംഗസംഖ്യ 50 ശതമാനമായി കുറയ്ക്കാൻ ദില്ലി ഈയ്യിടെ ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടത്. ഇതിനിടെ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ തയ്യാറായി.

Anweshanam
www.anweshanam.com