പൊലിസുക്കാരെ വധിച്ച ഗുണ്ടാ നേതാവിൻ്റെ താവളം ഇടിച്ചുനിരത്തി

അറസ്റ്റ് ചെയ്യാനെത്തിയ എട്ട് പൊലിസുക്കാരെ ഏറ്റുമുട്ടലിൽ വധിച്ച ഗുണ്ടാതലവൻ വികാസ് ദുബെയുടെ കൊട്ടാര സദൃശമായ വീട് യുപി പൊലിസ് ഇന്ന് ഇടിച്ചുനിരത്തി
പൊലിസുക്കാരെ വധിച്ച ഗുണ്ടാ നേതാവിൻ്റെ താവളം ഇടിച്ചുനിരത്തി

കാൺപൂർ: അറസ്റ്റ് ചെയ്യാനെത്തിയ എട്ട് പൊലിസുക്കാരെ ഏറ്റുമുട്ടലിൽ വധിച്ച ഗുണ്ടാതലവൻ വികാസ് ദുബെയുടെ കൊട്ടാര സദൃശമായ വീട് യുപി പൊലിസ് ഇന്ന് (ജൂലായ് 04, ഉച്ചതിരിഞ്ഞ് ) ഇടിച്ചുനിരത്തി.

കാൺപൂർ ജില്ലയിലെ ബിക്രു ഗ്രാമത്തിലെ കിരീടംവയ്ക്കാത്ത രാജവാണെത്രെ ഈ ഗുണ്ടാതലവൻ. പൊലിസുക്കാർക്കെതിരെ തുടർച്ചയായി നിറയൊഴിക്കുകയായിരുന്നു. ഇതോടൊപ്പം ദുബെയുടെ ജെസിബി ഉപയോഗിച്ചുമാണ് പൊലിസ് സംഘത്തെ മൃഗീയമായി വധിച്ചത്. ഇതേ ജെസിബി ഉപയോഗിച്ചാണ് ഗണ്ടാതലവൻ്റെ താവളം പൊലിസ് ഇടിച്ചുനിരത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സ്റ്റേഷനിൽ സമർപ്പിക്കപ്പെട്ട വധശ്രമ പരാതിയുടെ അടിസ്ഥാനത്തിൽ ദുബെയെ കസ്റ്റഡിയിലെടുക്കുവാൻ ചെന്ന ഡെപ്യുട്ടി സുപ്രണ്ടടക്കമുള്ള പൊലിസുക്കാർ കഴിഞ്ഞ ദിവസമാണ് കൊല ചെയ്യപ്പെട്ടത്. ഏറ്റുമുട്ടലിൽ ഏഴ് പൊലിസുകാർക്ക് പരിക്കേറ്റിരുന്നു.

1993 മുതൽ ഈ ഗുണ്ടാതലവനെതിരെ 60 തിലധികം ക്രിമനിൽ കേസുകൾ റജിസ്ട്രർ ചെയ്തിട്ടുണ്ട്. 2001ൽ ബിജെപി നേതാവും മന്ത്രിയുമായ സന്തോഷ് ശുക്ലയെ ശിവലി പൊലിസ് സ്റ്റേഷനിൽ വച്ച് വധിച്ചതോടെയാണ് ഈ ഗണ്ടാതലവൻ്റെ കുപ്രിദ്ധിയേറിയത്. ഈ കേസിൽ പക്ഷേ തെളിവില്ലെന്ന പേരിൽ അനായസേന രക്ഷപ്പെടുകയായിരുന്നു ജില്ലാ പഞ്ചായത്ത് അംഗ കൂടിയായിരുന്ന വികാസ് ദുബെയെന്ന കൊടും ക്രിമിനൽ.

ദുബെയെന്ന കൊടും ക്രിമിനൽ വാഴുന്ന ക്രിമിനൽ കേന്ദ്രം ഇനി വേണ്ടെന്നാണ് കൊട്ടാരം ഇടിച്ചുനിരത്തിയതിനെക്കുറിച്ച് കാൺപൂർ ഇൻസ്പെക്ടർ ജനറൽ മൊഹിത് അഗൾവാൾ പറഞ്ഞത്.

വില്ലേജിലെ മറ്റുള്ളവരിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത ഭൂമിയിലാണ് ഗുണ്ടാതലവൻ തൻ്റെ കൊട്ടാരം കെട്ടിപൊക്കിയതെന്ന് ഗ്രാമവാസികൾ പറഞ്ഞതായും പൊലിസ് ഐജി പറഞ്ഞു.

വൻ സുരക്ഷാ മതിലിനുള്ളിലെ കൊട്ടാരം ഇടിച്ചുനിരത്തപ്പെട്ടതിൻ്റെ തിരിച്ചടിയെന്നോണം ഗ്രാമവാസികളെ ദുബെ സംഘം ആക്രമിക്കുവാനുള്ള സാധ്യത പൊലിസ് തള്ളിക്കളയുന്നില്ല. അതിനാൽ ഗ്രാമത്തിൽ വൻ പൊലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി.

ഇതിനിടെ ദുബെ ക്രിമിനൽ സംഘത്തിന് പൊലിസിൻ്റെ ഉള്ളിൽ നിന്നുള്ള സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരം ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് ലഭ്യമായിട്ടുണ്ട്. ഒളിവിൽ പോയ ദുബെസംഘത്തെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കം ഇനിയും ലക്ഷ്യം കണ്ടിട്ടില്ലെന്നത് ദുബെയും പ്രാദേശിക പൊലിസുക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ പ്രകടമായ തെളിവാണെന്നും ഉന്നത പൊലിസുദ്യോഗസ്ഥർ സ്ഥിരീകച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com