ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം വീണ്ടും മസ്ജിദ്
Top News

ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം വീണ്ടും മസ്ജിദ്

ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം വീണ്ടും ആരാധനലായമാക്കി തുര്‍ക്കി ഭരണകൂടം.

By News Desk

Published on :

ഇസ്താംബുള്‍: ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫായ മ്യൂസിയം വീണ്ടും ആരാധനലായമാക്കി തുര്‍ക്കി ഭരണകൂടം. 1934 ല്‍ പള്ളി മ്യൂസിയം ആക്കിയ മുസ്തഫ കമാല്‍ അത്താതുര്‍ക്കിന്റെ നടപടി, കോടതി നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിം പള്ളിയാക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതായിരുന്നു ഹാഗിയ സോഫായ.

ചരിത്ര പ്രസിദ്ധമായ മ്യൂസിയത്തെ പള്ളിയാക്കുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. തുര്‍ക്കി സര്‍ക്കാറിന്റെ നടപടിയില്‍ യുനെസ്‌കോ ഖേദം പ്രകടിപ്പിച്ചു. യാതൊരു ചര്‍ച്ചയും നടത്താതെയാണ് മ്യൂസിയത്തിന്റെ പദവി എടുത്തുകളഞ്ഞതെന്ന് യുനെസ്‌കോ വ്യക്തമാക്കി. എതിര്‍പ്പുമായി ഗ്രീസും രംഗത്തെത്തിയിരുന്നു. റഷ്യയും തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ചു. വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാണെന്ന് ടോപ് അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിച്ചത്.

Anweshanam
www.anweshanam.com