ഗുരുവായൂരില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും
Top News

ഗുരുവായൂരില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും

രോഗ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍കെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം പുനരാരംഭിക്കുന്നു.

By News Desk

Published on :

തൃശൂര്‍: രോഗ വ്യാപനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍കെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം പുനരാരംഭിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അഡ്വാന്‍സ് ബുക്കിങ് പ്രകാരം ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും. വിവാഹങ്ങള്‍ ഇന്ന് മുതല്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഇന്ന് ബുക്കിങ് ഇല്ലാത്തതിനാല്‍ വിവാഹം ഉണ്ടാകില്ല.

നാളെ 7 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. വിവാഹങ്ങള്‍ രാവിലെ 5 മുതല്‍ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വെച്ച് നടത്തും. സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം ഏര്‍പ്പെടുത്തിയ നിബന്ധനകളും കര്‍ശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അറിയിച്ചു.

Anweshanam
www.anweshanam.com