തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് 30 കിലോയിലധികം വരുന്ന സ്വര്‍ണം പിടികൂടിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് കാര്‍ഗോ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ കാര്‍ഗോ വിഭാഗം പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം ആര് ആര്‍ക്ക് അയച്ചുവെന്ന് ഇതുവരെ വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്

Related Stories

Anweshanam
www.anweshanam.com