സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് എൻഐഎ കേരളത്തിലേക്ക് തിരിച്ചു

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​ന്റെ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ 13 കോ​ടിയിലേറെ വില വരുന്ന സ്വ​ർ​ണം ക​ട​ത്തി​യ​ കേസിലാണ് ഇരുവരും പിടിയിലായത്
സ്വപ്‌നയെയും സന്ദീപിനെയും കൊണ്ട് എൻഐഎ കേരളത്തിലേക്ക് തിരിച്ചു

ബം​ഗ​ളൂ​രു: സ്വർണക്കടത്ത് കേ​സിൽ ബംഗളൂരുവിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും നാ​ലാം പ്ര​തി സ​ന്ദീ​പ്​ നാ​യ​രെയും ഇന്ന് കേരളത്തിലെത്തിക്കും. റോഡ് മാർഗം ഇരുവരെയുമായി എൻ.ഐ.എ സംഘം ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു. ഇതിന്‍റെ ഭാഗമായി കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ക​സ്​​റ്റം​സ്​ ഓ​ഫി​സുക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്.

കൊ​ച്ചിയിൽ എത്തിക്കുന്ന ഇവരെ എ​ൻ.​ഐ.​എ ഓ​ഫി​സി​ലെ​ത്തി​ച്ച്​ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. ഇന്നലെ രാത്രി ഏഴോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ എൻ.ഐ.എയുടെ ഓഫീസിലേക്ക് കൊണ്ടുപോയെന്നും തുടർന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യം ചെയ്യുകയാണെന്നുമായിരുന്നു ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ, ഇന്നലെ രാത്രി തന്നെ പ്രതികളുമായി എൻ.ഐ.എ സംഘം കേരളത്തിലേക്ക് തിരിച്ചിരിക്കുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​ന്റെ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജ്​ ഉ​പ​യോ​ഗി​ച്ച്​ 13 കോ​ടിയിലേറെ വില വരുന്ന സ്വ​ർ​ണം ക​ട​ത്തി​യ​ കേസിലാണ് ഇരുവരും പിടിയിലായത്. എട്ട് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും.​ ബം​ഗ​ളൂ​രു കോ​റ​മം​ഗ​ല​യി​ലെ സു​ധീ​ന്ദ്ര​റാ​യ്​ എ​ന്ന​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്നാ​ണ്​​ എ​ൻ.ഐ.​എ സം​ഘം ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​​ത്ത​ത്.

സ​ന്ദീ​പി​​ന്റെ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പിന്റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ സ്വ​പ്​​ന ബം​ഗ​ളൂ​രു​വി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന​ത്​​. ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ നി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്.

Related Stories

Anweshanam
www.anweshanam.com