സ്വർണ്ണക്കടത്ത്: സിഎഎ വിരുദ്ധ പ്രക്ഷോഭകരിലേക്കും എന്‍ഐഎ എത്തും
Top News

സ്വർണ്ണക്കടത്ത്: സിഎഎ വിരുദ്ധ പ്രക്ഷോഭകരിലേക്കും എന്‍ഐഎ എത്തും

ഐഎസ് അടക്കമുള്ള അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ ഉള്ള സ്വാധീനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.

By News Desk

Published on :

ന്യൂഡല്‍ഹി: കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന സ്വര്‍ണ്ണകള്ളക്കടത്തില്‍ എന്‍ഐഎ അന്വേഷണം പ്രധാനമായും തീവ്രവാദ സംഘടനകളുടെ ബന്ധത്തിലേക്കാണ്. കേരളം ദക്ഷിണേന്ത്യയിലെ ഭീകരവാദത്തിന് വേരോട്ടമുള്ള ഇടമായി മാറുന്നു എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നു.

ഐഎസ് അടക്കമുള്ള അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ ഉള്ള സ്വാധീനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണകള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്ര വാദ സംഘടനകളിലേക്ക് എത്തുന്നോ എന്ന കാര്യമാണ്

പ്രധാനമായും എന്‍ഐഎ അന്വേഷിക്കുന്നത്.സ്വര്‍ണ്ണ കള്ളക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്നയുടെ വിദേശയാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുകയാണ്.

സിഎഎ വിരുദ്ധ സമരം ഏറ്റവും ശക്തമായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം,ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും അസമിലും കര്‍ണ്ണാടകയിലും സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപെട്ട് ചില സംഘടനകള്‍ക്ക് ലഭിച്ച ഫണ്ട് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണ്.

കേരളത്തില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന് രാജ്യത്തിന് പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന സംശയം നേരത്തെ തന്നെയുണ്ട്‌. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് ഫണ്ട്‌ വന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും,ഹവാല ഇടപാടുകളിലൂടെ കേരളത്തില്‍ വന്‍തോതില്‍ പണം എത്തുന്നു എന്നതും നേരത്തെ തന്നെ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷ്ണത്തിലാണ്,തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ

30 കിലോ സ്വര്‍ണ്ണകള്ളക്കടത്ത് മാത്രമാവില്ല എന്‍ഐഎ അന്വേഷിക്കുക എന്ന് വ്യക്തമാണ്, സ്വര്‍ണ്ണ കള്ളക്കടത്തിലെ കണ്ണികള്‍ക്കുള്ള തീവ്രവാദ ബന്ധം, തീവ്ര വാദ സംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയൊക്കെ അന്വേഷിക്കും,ഇതുവരെ നടന്ന സ്വര്‍ണ്ണ കള്ളക്കടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്,

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ തീവ്രവാദ ബന്ധം,അതി തീവ്ര നിലപാടുള്ള ചില സംഘടനകളുടെ പ്രക്ഷോഭത്തിലെ ഇടപെടല്‍ ഇവരുടെ ഫണ്ടിങ് അങ്ങനെ എല്ലാ കാര്യങ്ങളും എന്‍ഐഎ അന്വേഷിക്കും

Anweshanam
www.anweshanam.com