സ്വര്‍ണ്ണക്കടത്ത് കേസ്;
 സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ്, അന്വേഷണത്തിന് തിരിച്ചടി
Top News

സ്വര്‍ണ്ണക്കടത്ത് കേസ്; സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ്, അന്വേഷണത്തിന് തിരിച്ചടി

തിരുവനന്തപുരം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു.

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകുന്നു. മൂന്ന് മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസത്തെ സിസിടിവി ദൃശ്യങ്ങളാണ് സൂക്ഷിക്കാറുള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. കേസ് എന്‍.ഐ.എ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ ഉത്തരവിറക്കിയിരുന്നു.

സംഘടിത കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ കേന്ദ്ര ഏജന്‍സിയായ കസ്റ്റംസാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. അതേസമയം കേസില്‍ ദുബൈ കേന്ദ്രമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്വകാര്യ പാഴ്‌സല്‍ അയക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും കണ്ടെത്താനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.

Anweshanam
www.anweshanam.com